സ്വർണവില വീണ്ടും കുറഞ്ഞു


സംസ്ഥാനത്തെ സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,18,480 രൂപയാണ് വില. ഇതോടുകൂടി ഒരു ഗ്രാമിന് 14,806.25 രൂപയാണ് വില. ഇന്നലത്തെക്കാള്‍ ഒരു പവന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസം രണ്ടു തവണ സ്വർണത്തിന് വില കൂടിയിരുന്നു. രാവിലെ 1,18,560 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം 1,18,080 രൂപയായി കുറഞ്ഞു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വർണവില ഇന്ന് കുറഞ്ഞത്. ക‍ഴിഞ്ഞ 25ന് ആണ് ഒരു പവൻ സ്വർണത്തിന് ഈ മാസത്തിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. 1,18,720 രൂപയായിരുന്നു അന്നത്തെ വില. ക‍ഴിഞ്ഞ രണ്ടാം തീയതിയാണ് ഈ മാസത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 1,07,920 രൂപയായിരുന്നു.



Post a Comment

Previous Post Next Post

AD01