ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: ജയിലില്‍ കഴിയുന്ന കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌ഫോടക വസ്തു കത്തിച്ച് വീടിന് നേരെ എറിയുന്നതായി ദൃശ്യങ്ങള്‍

 



കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേല്‍ക്കാനിടയായ പ്രതിഷേധ കേസില്‍ ഒന്നാം പ്രതിയായ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ആക്രമണം. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടിന് നേരെയാണ് ആക്രമണം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. ബിതുലിന്റെ വീടിന് നേരെ രണ്ടുപേര്‍ എന്തോ തരത്തിലുള്ള സ്‌ഫോടക വസ്തു കത്തിച്ച് എറിയുന്നതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. കോഴിക്കോട് വടകര തിരുവള്ളൂരാണ് ബിതുലിന്റെ വീട്. ഗേറ്റിന് പുറത്തുനിന്നാണ് രണ്ടുപേര്‍ സ്‌ഫോടക വസ്തു കത്തിച്ച് വീടിന് നേരെ എറിഞ്ഞത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. വീടിന്റെ ജനല്‍ച്ചില്ല് ആക്രമണത്തില്‍ തകര്‍ന്നു. ബിതുല്‍ നിലവില്‍ ജയിലിലാണ്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.



Post a Comment

Previous Post Next Post

AD01