കഞ്ഞിവെള്ളം കളയല്ലേ, ഉഗ്രൻ കറി ഉണ്ടാക്കാം


ചോറുണ്ടാക്കുമ്പോള്‍ ലഭിക്കുന്ന കഞ്ഞിവെള്ളം നിങ്ങള്‍ എന്താണ് ചെയ്യാറ്? ചിലർ കഞ്ഞിവെള്ളം കുടിക്കാറുണ്ട്. പൊതുവെ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പറയാറ്. എന്നാൽ ചിലരാകട്ടെ കഞ്ഞിവെള്ളം ഉപയോഗിക്കാതെ വെറുതെ കളയും. എന്നാൽ ഇനി കഞ്ഞിവെള്ളം വെറുതെ കളയേണ്ട. കഞ്ഞിവെള്ളം ഉണ്ടെങ്കിൽ ഉഗ്രനൊരു കറി തന്നെ ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാനാവുന്നതും ടേസ്റ്റിയുമായ ഒരു കറിയാണിത്.

ആവശ്യമായ സാധനങ്ങള്‍

കഞ്ഞിവെള്ളം
കടുക്, ഉഴുന്ന്, വറ്റൽമുളക്
തേങ്ങാപ്പാൽ
ചുവന്നുള്ളി
തക്കാളി
കറിവേപ്പില
ചീരയില
മഞ്ഞള്‍പ്പൊടി
കുരുമുളകുപൊടി
വാളൻപുളി
എണ്ണ

എങ്ങനെ ഉണ്ടാക്കാം?

ഒരു പാനിൽ എണ്ണയൊഴിച്ച് കടുക്, ഉഴുന്ന്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് വ‍ഴറ്റുക. ശേഷം ഇതിലേക്ക് ചീരയില അരിഞ്ഞത്, പച്ചമുളക് എന്നിവയും ചേർത്ത് വഴറ്റാം. കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും മൂപ്പിച്ച് കഞ്ഞിവെള്ളവും അൽപം തേങ്ങാപ്പാലും ഒഴിച്ച് കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യാം. നല്ല ടേസ്റ്റി കറി റെഡി.



Post a Comment

أحدث أقدم

AD01