ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച അവബോധം വളര്‍ത്തുക, അടിസ്ഥാനപരമായ അറിവ് പകര്‍ന്നുനല്‍കുക എന്നിവ ലക്ഷ്യം വെച്ചുള്ള എ ഐ ഫോര്‍ കേരള - കണ്ണൂര്‍ മിഷന്‍ പദ്ധതി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി, ഗവ. എഞ്ചിനീയറിംഗ് കോളേജ് സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് എജ്യുക്കേഷണല്‍ ടെക്‌നോളജി, സാന്‍ഡി ലേണിംഗ് എന്നിവരുടെ പ്രതിനിധികള്‍ പങ്കാളിത്ത ധാരണാപത്രം കലക്ടറുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ലളിതമായ ലേണിംഗ് മൊഡ്യൂളുകള്‍, ദൈനംദിന ക്വിസ് മത്സരങ്ങള്‍, മെന്റര്‍മാരുടെ സഹായത്തോടെയുള്ള പ്രോജക്റ്റുകള്‍ എന്നിവയിലൂടെ എ ഐ സാങ്കേതിക വിദ്യ വിദ്യാര്‍ഥികളിലേക്ക് എത്തിക്കും. വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും പദ്ധതി സൗജന്യമായി നല്‍കുന്നത് സാന്‍ഡി ലേണിംഗ് എന്ന ഇ-ലേണിംഗ് പ്ലാറ്റ്ഫോമാണ്. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഐ ടി മിഷന്‍ ഇ-ഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി.എം മിഥുന്‍ കൃഷ്ണ അധ്യക്ഷനായി. കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി ശ്രീകുമാര്‍, സാന്‍ഡി ലേര്‍ണിംഗ് സി.ഇ.ഒ സി മുഹമ്മദ് അജ്മല്‍, ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മാനേജര്‍ ഫാ. ജോയ് കാട്ടിയങ്കല്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ ഡോ. പി സൂരജ് എന്നിവര്‍ പങ്കെടുത്തു.
.jpg)


Post a Comment