കണ്ണൂർ : കണ്ണൂരിൽ മകൻ കസേരയോടെ അമ്മയെ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മ മരിച്ചു. മകൻ്റെ ക്രൂരതയ്ക്കിരയായ പള്ളിയാന്മൂല വി ശാന്ത (88 ) ആണ് മരിച്ചത്. പ്രകോപനത്തെ തുടർന്ന് മകൻ കസേരയോടെ വീടിന് പുറത്തേക്ക് അമ്മയെ വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ ശാന്തക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മദ്യലഹരിയിൽ വീട്ടിൽ എത്തിയാണ് മകൻ സജീവൻ അമ്മയെ എടുത്ത് പുറത്തേക്ക് എറിഞ്ഞത്. സംഭവത്തിൽ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പള്ളിയാംമൂല ലക്ഷം വീട് കോളനിയിലെ തെരണ്ടി സജീവനെയാണ് (58) കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്. പള്ളിയാംമൂലയിലെ വീട്ടിൽ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ശാന്തയെ മദ്യപിച്ചെത്തിയ മകൻ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയടിച്ച് വീണ വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സജീവൻ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് പറയപ്പെടുന്നു. വീട്ടിൽ ചെലവിന് കൊടുക്കാത്തതിനെ കുറിച്ച് ചോദിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂരിൽ അമ്മയെ കസേരയോടെ മുറ്റത്തേക്ക് മകൻ വലിച്ചെറിഞ്ഞ സംഭവം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു
WE ONE KERALA
0
.jpg)



Post a Comment