ശബരിമല സ്വർണമോഷണക്കേസ്: ജയറാമിനെ ചോദ്യം ചെയ്തത് മൂന്നര മണിക്കൂർ;ഇനിയും ചോദ്യം ചെയ്യുമോ? നടൻ പറഞ്ഞതിങ്ങനെ


ശബരിമല സ്വർണ മോഷണ കേസിൽ നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്തു. മൂന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം ജയറാമിനെ വിട്ടയച്ചു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു. ശബരില സ്വർണമോഷണ കേസിന്റെ തുടർച്ചയായി ഇ ഡി എടുത്ത അനധികൃത പണമിടപാട് കേസിലാണ് നടൻ ജയറാം ചോദ്യം ചെയ്തത്. കൊച്ചി ഇ‍ഡി ഓഫീസിൽ മൂന്നരമണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്ന് ജയറാം പറഞ്ഞു. സ്വർണപ്പാളികൾ ജയറാമിൻ്റെ വീട്ടിൽ എത്തിച്ചും, ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ വെച്ചും പൂജ നടത്തിയിരുന്നു. രണ്ടു സ്ഥലത്തും ജയറാം പൂജയിൽ പങ്കെടുത്തിരുന്നു. ജയറാമും ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും ED അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാരനായ കൽപേഷും ഇന്നു രാവിലെ ED ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിരെ ജ്വല്ലറി ഉടമ ഗോവര്‍ധന് നല്‍കിയത് കല്‍പേഷ് ആയിരുന്നു. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയെ ഇന്നലെ ED ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.



Post a Comment

Previous Post Next Post

AD01