കണ്ണൂര്‍ ജില്ലയുടെ ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിന്റെ പ്രവൃത്തി ഉദ്ഘാടനം 2026 മാര്‍ച്ച് 12ന് വൈകുന്നേരം ജവഹര്‍ഘട്ടില്‍ വച്ച് നടത്തും. എലിവേറ്റഡ് വാക്ക്‌വേ അടക്കം കിഫ്ബി ധനസഹായത്തോടെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(KIIDC) മുഖേന നടപ്പാക്കുന്ന ഹെറിറ്റേജ് ടൂറിസം പ്രോജക്ടുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കന്യാകുമാരിയില്‍ രാജ്യത്തെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് ഡിസൈന്‍ ചെയ്ത ജിന്‍ഡാല്‍ സ്റ്റെയിന്‍ലസ് ലിമിറ്റഡാണ് ഈ പ്രോജക്ടിന്റെ ഡിസൈന്‍ തയ്യാറാക്കിയത്.
ALSO READ : മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്
ഇ.പി.സി മോഡിലുളള പ്രോജക്ടിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളുണ്ടാകണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. ഇല്ലിക്കുന്ന് ചര്‍ച്ച് നവീകരണം, മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തലശ്ശേരി ഹെറിറ്റേജ് ടൂറിസം ആസ്ഥാന ഓഫീസ് തുടങ്ങിയ പ്രവൃത്തികളും കേക്ക്, ക്രിക്കറ്റ്, സര്‍ക്കസ് - മൂന്ന് 'സി' കളുടെ നാടെന്ന തലശ്ശേരിയുടെ ഔന്നത്യം വെളിവാക്കുന്ന മോണുമെന്റ് പ്രധാന ജംഗ്ഷനുകളില്‍ സ്ഥാപിക്കുന്ന പ്രോജക്ടും വേഗത്തില്‍ പൂര്‍ത്തിയാക്കും. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ശോഭ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു അര്‍ജ്ജുന്‍ എസ്. കെ. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
.jpg)


إرسال تعليق