ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോർഡ്‌ ഒറ്റയ്ക്ക് എടുത്ത തീരുമാനമെന്ന് മന്ത്രി വി എൻ വാസവൻ


ശബരിമല യുവതി പ്രവേശനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ഒറ്റയ്ക്ക് എടുത്ത തീരുമാനമാണെന്ന് മന്ത്രി വി എൻ വാസവൻ. ആ തീരുമാനം സർക്കാർ നിർദേശിച്ചതല്ല എന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ തീരുമാനം ക്യാബിനറ്റ് ചേർന്ന് തീരുമാനിക്കും എന്നും മന്ത്രി അറിയിച്ചു. ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനിക്കാനുള്ള അധികാരമുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. വിശ്വാസികളുടെ താല്പര്യം പരിരക്ഷിക്കുക എന്നതാണ് ബോർഡിന്റെ ചുമതല. അവർ ആ കാര്യത്തിൽ തീരുമാനമെടുത്തു. മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനം എടുക്കും. കേസ് പരിഗണിക്കുന്ന വേളയിൽ സർക്കാർ തീരുമാനം അറിയിക്കും എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ശബരിമല യുവതി പ്രവേശനത്തിൽ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുമെന്നും സുപ്രീം കോടതി വിധിയെ ബോർഡ് അംഗീകരിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. സുപ്രീം കോടതിയെ നിലപാട് അറിയിക്കുമെന്നും മാർച്ച് 14ന് മുൻപ് കോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം നൽകും. ക്ഷേത്രാചാരത്തെ സംരക്ഷിക്കുന്നത് മാത്രമാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.



Post a Comment

Previous Post Next Post

AD01