‘രണ്ടത്താണി ഖേദിക്കും, പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്താൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല‘; കെ ടി ജലീൽ


അബ്ദുറഹ്‌മാൻ രണ്ടത്താണി ഇനി ലീഗിൽ നിന്നാൽ എന്താകും അവസ്ഥയെന്ന് കണ്ടറിയണമെന്ന് കെടി ജലീൽ. പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്ത് കഴിഞ്ഞാൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല. ലീഗിന്റെത് രാഷ്ട്രീയനേതൃത്വം മാത്രമല്ല, ആത്മീയ നേതൃത്വം കൂടിയാണ്. അദ്ദേഹത്തിന് ഇടതുപക്ഷ സ്ഥാനാർഥി ആയി മത്സരിച്ച് വിജയിക്കുന്നത് ആയിരുന്നു നല്ലത്. ഇനി എപ്പോഴും പാർട്ടി റഡാറിൽ ആയിരിക്കും അബ്ദുറഹ്മാൻ രണ്ടത്താണി. ഇനി ലീഗിൽ ശോഭിക്കാൻ രണ്ടത്താണിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഇക്കൊല്ലം ഉണ്ടാകും. ഒരിക്കലും നടക്കില്ലെന്ന് പലരും പറഞ്ഞ പല പദ്ധതികളും നടപ്പിലാക്കി. ഇത്തവണ നല്ല മാർജിനിൽ തന്നെ ജയിക്കാൻ സാധിക്കും. 15 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഇക്കൊല്ലം വോട്ടായി മാറുമെന്നും കെ ടി ജലീൽ വ്യക്തമാക്കി.



إرسال تعليق

0 تعليقات