മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ കൂട്ടായ്മയുടെ സർഗ്ഗ വനിത കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായി

 


കണ്ണൂർ : 2026 മാർച്ച്‌ 14 ശനിയാഴ്ച പയ്യന്നൂർ ആരാധന ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ സർഗ്ഗ വനിത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സർഗ്ഗ വനിത കണ്ണൂർ ജില്ല സമ്മേളനം പാപ്പിനിശ്ശേരി എ. കെ. ജി സെന്ററിൽ വച്ചു നടന്നു, ജലജ മാങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങിന് ഉമാദേവി പയ്യന്നൂർ അധ്യക്ഷത വഹിച്ചു, സുജയ പി. എം അനുശോചന പ്രമേയം അവതരിപ്പിച്ചു, ചടങ്ങ് നന്മ സർഗ്ഗ വനിത സംസ്ഥാന സെക്രട്ടറി ശ്രീമതി ജാനമ്മ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർ ഏഴിൽ രാജ് മാസ്റ്റർ, എം. ടി. ആർ, വി. ടി. കെ കണ്ടോത്ത്, കെ. വി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സുമിത്ര രവീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു, മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ സർഗ്ഗ വനിത സംസ്ഥാന സമ്മേളനം മാർച്ച്‌ 14 ശനിയാഴ്ച പയ്യന്നൂർ ആരാധന ഓഡിറ്റോറിയത്തിൽ പ്രശസ്ത സിനിമ സീരിയൽ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും



Post a Comment

Previous Post Next Post

AD01