44 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബസ് ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി, പ്രതിക്ക് അഞ്ച് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജസ്റ്റിസ് എ. ബദ്റുദ്ദീന്റെ സിംഗിൾ ബെഞ്ചിന്റേതാണ് ഈ ചരിത്രവിധി. 2001 മാർച്ച് 11-നാണ് ദേശീയ പാതയിൽ തിരൂരങ്ങാടിക്ക് സമീപം പൂക്കിപ്പറമ്പിൽ വെച്ച് ഗുരുവായൂർ - തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ ബസ് മുന്നിലുണ്ടായിരുന്ന അംബാസഡർ കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയും നിമിഷങ്ങൾക്കുള്ളിൽ കത്തിയമരുകയുമായിരുന്നു. 44 പേർ വെന്തുമരിച്ച ദുരന്തത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.






0 Comments