ഉന്നതവിദ്യാഭ്യാസ പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ നിര്‍വഹിച്ചു. പി ജി, പ്രൊഫഷണല്‍ പിജി, എംബിബി എസ്, ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പോളിടെക്നിക്, ടി.ടി.സി, ഐ.ടി.ഐ, ബി.എഡ്, പാരാമെഡിക്കല്‍ തുടങ്ങിയ കോഴ്സുകളില്‍ വലിയ വിജയം നേടിയ ജില്ലയിലെ 39 വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. ഇതിനായി 2,19,500 രൂപ വിതരണം ചെയ്തു. ക്ഷേമനിധി ജില്ലാ ഓഫീസില്‍ നടന്ന പരിപാടിയില്‍ ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസര്‍ കെ.ആര്‍ വിപിന്‍ അധ്യക്ഷനായി. കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാക്കളായ എം കുഞ്ഞമ്പു, യു.സി നാരായണന്‍, വനജ രാഘവന്‍, എസ് അബ്ദുള്‍ റസാഖ്, സി പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ വിതരണം ചെയ്തു.
WE ONE KERALA
0
.jpg)


.gif)
إرسال تعليق