ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും അമേരിക്കയും. മിസൈല്‍ ആക്രമണത്തില്‍ ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു. ജനറല്‍ അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. വാര്‍ത്ത ഐആര്‍ജിസി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നൈനി കൊല്ലപ്പെട്ടത്. ഒരു ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. അലി ലാരീജാനി, ഘോലംരേസ സുലൈമാന്‍, ഇസ്മായില്‍ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍. അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തില്‍ ഇറാന്റെ സൈനിക ശേഷി തകരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞതായും യുദ്ധം അതിവേഗം അവസാനിക്കുമെന്നുമാണ് യുഎസിന്റെയും ഇസ്രയേലിന്റെയും വിലയിരുത്തല്‍. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യം വയ്ക്കുന്ന ഇറാന്‍ നടപടി അംഗീകരിക്കനാകില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. നാവികരുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. വ്യാപാരികളുടെയും വാണിജ്യ കപ്പലുകളുടെയും അവകാശങ്ങള്‍ ഉറപ്പാക്കാമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതിന് പുറമെ അന്താരാഷ്ട്ര സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന യുഎഇയുടെ പ്രമേയത്തെയും ഇന്ത്യ യോഗത്തില്‍ പിന്തുണച്ചു
.
.jpg)



إرسال تعليق