അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടത് കുവൈറ്റ് സേനയെന്ന് യുഎസ് സെൻട്രൽ കമാൻഡ്. കുവൈറ്റ് വ്യോമ പ്രതിരോധ സേന അബദ്ധത്തിൽ മൂന്ന് യുദ്ധവിമാനങ്ങൾ വെടിവച്ചിടുകയായിരുന്നുവെന്നും അമേരിക്ക അറിയിച്ചു. മൂന്ന് യുഎസ് എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങളാണ് വെടിവച്ചിട്ടത്..വിമാനം തകരുന്നതിന് മുൻപ് പൈലറ്റുമാർ സുരക്ഷിതമായി പുറത്തേക്ക് കടന്നു. തിങ്കളാഴ്ച രാവിലെ കുവൈറ്റിൽ നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതായും എന്നാൽ അവയിലെ പൈലറ്റുമാർ രക്ഷപ്പെട്ടതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗൾഫ് മേഖലയിൽ ഇറാൻ മൂന്നാം ദിവസവും ആക്രമണം തുടരുന്നതിനിടയിലാണ് ഈ സംഭവം.
.jpg)




Post a Comment