പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇടപെടണമെന്നും മാധ്യസ്ഥം വഹിക്കണമെന്നും ഇരിട്ടി സംഗീത സഭയുടെ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാർച്ച് ഒന്നിന് ഇരിട്ടി ഹൗസ് ബിൽഡിംഗ് സൊസൈറ്റി ഹാളിൽ വച്ച് നടന്ന യോഗത്തിൽ പ്രസിഡൻറ് മനോജ് അമ്മ അധ്യക്ഷം വഹിച്ചു. 26- 27 വർഷത്തെ ഭാരവാഹികളായി ഡോ ശിവരാമകൃഷ്ണൻ (പ്രസിഡൻ്റ്) കെ സി ജോസ്, ഷാജി ജോസ് കുറ്റിയിൽ (വൈസ് പ്രസിഡൻ്റ്മാർ) കെ എം കൃഷ്ണൻ മാസ്റ്റർ (സെക്രട്ടറി) മഹേന്ദ്രകുമാർ, എ കെ ഹസ്സൻ മാസ്റ്റർ (ജോ. സെക്രട്ടറിമാർ) ജയപ്രകാശ് പി പി (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
.jpg)




Post a Comment