മട്ടന്നൂർ: എക്സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എൽ. ലോതർ പെരേരയുടെ നേതൃത്വത്തിൽ ചാവശേരി പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ വില്പനക്കായി കൊണ്ടുവന്ന 1.110 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിൽ . ബീഹാർ സ്വദേശി മനോജ് മുർമു വെയാണ് അറസ്റ്റു ചെയ്തത്. പ്രതി കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ചാവശേരി പറമ്പ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പനയ്ക്കായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബീഹാറിൽ നിന്നും നേരിട്ട് കഞ്ചാവ് കണ്ണൂർ ജില്ലയിൽ വിവിധയിടങ്ങളിൽ എത്തിച്ചു വിതരണം ചെയ്തു വരികയായിരുന്നു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർ കെ ഷബിൻ , എ.കെ റിജു,പ്രിവന്റീവ് ഓഫീസർ പി ശ്രീനാഥ്, അസിസ്റ്റന്റ് എക്സൈ ഇൻസ്‌പെക്ടർ കെ.കെ.സാജൻ എന്നിവരും ഉണ്ടായിരുന്നു
.jpg)



إرسال تعليق