മാലിന്യ പരിപാലനം: വാക്കത്തോൺ നടത്തി


ശ്രീകണ്ഠപുരം: നഗരത്തിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നഗരം ശുചിയോടെ  നിലനിർത്തുന്നതിനുമായി ശുശിത്വ സുന്ദര ശ്രീകണ്ഠാപുരം എന്ന മുദ്രാവാക്യമുയർത്തി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം നഗരസഭ സംഘടിപ്പിച്ച വാക്കത്തോൺ നഗരസഭാ ചെയർപേഴ്സൺ അഡ്വ. ഇ വി രാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, ജാൻസി ജോസഫ് കൊല്ലമന, പി നൂർദിൻ, സിന്ധു മധുസൂദനൻ, കെ ബിജു, നഗരസഭ കൗൺസിലർമാർ, സെക്രട്ടറി ടി വി നാരായണൻ, ജനപ്രതിനിധികൾ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, കെ.എസ്.ഡബ്ള്യു.എം.പി ഡി വൈ ഡി സി സൗമ്യ എ ആർ, സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്പെർട് പി.അപർണ, സോഷ്യൽ എക്സ്പെർട് സന്ദീപ് ചന്ദ്രൻ, എസ് ഡബ്ല്യൂ എം എഞ്ചിനീയർ അഖില ആഗ്നസ് മാത്യു, സി ഡി എസ് അംഗങ്ങൾ,  വ്യാപാര വ്യവസായ സംഘടന പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ പരിപാടിയിൽ പങ്കെടുത്തു.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നൂറുദ്ധീൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീകണ്ഠപുരം നഗരസഭ ഓഫിസിനു മുൻവശത്ത് നിന്ന് ആരംഭിച്ച് ശ്രീകണ്ഠപുരം ഹൈസ്കൂൾ ചുറ്റി ബസ്സ്റ്റാൻ്റിൽ അവസാനിച്ചു.



Post a Comment

أحدث أقدم

AD01