ഇറാൻ സർക്കാരിന്റെ ചില ജനാധിപത്യവിരുദ്ധ നടപടികളോട് വിയോജിപ്പുണ്ടെങ്കിലും ഇറാന്റെ ദേശീയ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ആക്രമണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സാമ്രാജ്യത്വ അമേരിക്കയും സയണിസ്റ്റ് ഇസ്രായേലും ചേർന്ന് ഇറാൻ്റെ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയത് ശക്തമായ ഭാഷയിൽ അപലപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കയിലും മറ്റും അമേരിക്ക ആവർത്തിച്ച് ഉപയോഗിച്ച അതേ തന്ത്രമാണിത്. അഫ്ഗാനിസ്ഥാൻ, ലിബിയ, സിറിയ എന്നിവിടങ്ങളിലെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അമേരിക്കൻ മിലിട്ടറി-ഇൻഡസ്ട്രിയൽ കോംപ്ലക്സ് ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയാണ്. ഇറാനിൽ അമേരിക്ക-ഇസ്രായേൽ സഖ്യം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ ഗ്ലോബൽ സൗത്തിനെ ഒരുമിപ്പിക്കുന്നതിൽ ഇന്ത്യൻ സർക്കാർ മുൻകൈയ്യെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകസമാധാനം ഭീഷണിയിലായിരിക്കുന്ന സാഹചര്യത്തിൽ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി എല്ലാ ജനാധിപത്യ ശബ്ദങ്ങളെയും ഒന്നിപ്പിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കണമെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.

.jpg)

إرسال تعليق