ഏതെങ്കിലും ഒരു ഭരണാധികാരിക്ക് വേണ്ടിയല്ല കമ്യൂണിസ്റ്റുകാരുടെ പോരാട്ടം, ലോക സമാധാനത്തിന് വേണ്ടിയെന്ന് എം സ്വരാജ്


ഏതെങ്കിലും ഒരു ഭരണാധികാരിക്ക് വേണ്ടിയല്ല കമ്യൂണിസ്റ്റുകാരുടെ പോരാട്ടം, ലോക സമാധാനത്തിന് വേണ്ടിയാണ് എന്ന് എം സ്വരാജ്. അമേരിക്കയ്‌ക്കെതിരെ കൊച്ചിയിൽ സമരം ചെയ്തിട്ട് എന്ത് കാര്യം എന്ന് ചോദിക്കുന്ന വിദണ്ഡ വാദക്കരുണ്ട്. ബ്രിട്ടനെതിരെ കൊച്ചിയിലും കോഴിക്കോട്ടും സമരം ചെയ്തിട്ട് എന്തു കാര്യം എന്നു ചോദിച്ചവരും ഉണ്ടായിരുന്നു. പക്ഷേ നമ്മൾ സമരം ചെയ്തു സ്വാതന്ത്ര്യം നേടിയെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര രാഷ്ട്രത്തിൻ്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന അമേരിക്കൻ നിലപാടിനെതിരെയാണ് സി പി ഐ എമ്മിന്റെ പ്രതിഷേധം. ഖമനേയി കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ച ഭരണാധികാരിയാണോ എന്നതിനല്ല ഇവിടെ പ്രസക്തി. ഒരു രാഷ്ട്രത്തിൻ്റെ പരമാധികാരത്തിനെതിരായ കടന്നാക്രമണത്തിനെതിരാണ് പ്രതിഷേധം. കമ്യൂണിസ്റ്റുകാരോട് കുരിശ് യുദ്ധം പ്രഖ്യാപിച്ച മോദിയെ നാളെ കിടപ്പു മുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാലും ഇതേ നിലപാടാകും സി പി ഐ എം സ്വീകരിക്കുക. മോദിയുടെ കമ്മ്യൂണിസത്തോടുള്ള എതിർപ്പല്ല രാഷ്ട്രത്തിൻ്റെ പരമാധികാരമാണ് അവിടെ വലുത് എന്നും എം സ്വരാജ് പറഞ്ഞു. സംഘപരിവാർ ഭരണത്തെ നഖശിഖാന്തം എതിർക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയാൽ , ബാഹ്യ ഇടപെടൽ ഉണ്ടായാൽ കമ്മ്യൂണിസ്റ്റുകാർ എതിർക്കും. ഇറാൻ, കമ്മ്യൂണിസ്റ്റുകാർക്കെതിരല്ലേ എന്ന വങ്കത്തരം ചോദിക്കുന്നവരുടെ കൂട്ടത്തിൽ ലീഗും കോൺഗ്രസുമുണ്ട്. ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് മറുപടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

Previous Post Next Post

AD01