തൃശൂരിൽ സിനിമാതാരം ജയരാജ് വാര്യർ എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഐ – സിപിഐഎം നേതൃത്വം ജയരാജ് വാര്യരുമായി ചർച്ച നടത്തി. തൃശ്ശൂരിന്റെ വികാരം പ്രകടമാക്കുന്ന സ്ഥാനാർത്ഥിയെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന സമിതിയിൽ അന്തിമ തീരുമാനം. നീക്കം സംസ്ഥാന നേതൃത്വം നേരിട്ട് നടത്തിയത്.തൃശൂർ മണ്ഡലത്തെ ചൊല്ലി ഇന്നലെ ജില്ലാ കമ്മിറ്റിയിലും എക്സിക്യൂട്ടീവ് തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് ജയരാജ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സംസ്ഥാന നേതൃത്വം നടത്തിയത്. ഇടതുപക്ഷ അനുഭാവിയാണ് ജയരാജ് വാര്യര്‍. സിപിഐഎം-സിപിഐ വേദികളില്‍ അദേഹം പ്രത്യക്ഷപ്പെടാറുണ്ട്. നിലവിലെ എംഎഎല്‍എയായ പി ബാലചന്ദ്രനെ പൂര്‍ണമായി തഴയുന്ന നിലപാടാണ് സിപിഐ ജില്ലാ സെക്രട്ടറിയേറ്റിലും കൗണ്‍സില്‍ യോഗങ്ങളിലും സ്വീകരിച്ചിരുന്നത്.
തൃശൂരിൽ ജയരാജ് വാര്യർ LDF സ്ഥാനാർഥിയാകും; അന്തിമ തീരുമാനം CPI സംസ്ഥാന സമിതിയിൽ
WE ONE KERALA
0
.jpg)


.gif)
إرسال تعليق