എൽപിജി പ്രതിസന്ധി: പോണ്ടിച്ചേരി സർവകലാശാല അടച്ചു പൂട്ടുന്നു


എൽപിജി പ്രതിസന്ധിക്ക് പിന്നാലെ പോണ്ടിച്ചേരി സർവകലാശാല അടച്ചു പൂട്ടുന്നു. അക്കാദമിക് വർഷം ഏപ്രിൽ 30ന് അവസാനിക്കുമെന്ന് സർവകലാശാല സർക്കുലറിൽ പറയുന്നു. അക്കാദമിക് കലണ്ടർ വെട്ടിച്ചുരുക്കുകയും ഇൻ്റേണൽ പരീക്ഷകൾ ഒഴിവാക്കുകയും ചെയ്തു. 15 ദിവസം മുനപ് അക്കാദമിക് വർഷം അവസാനിക്കുന്നതിൽ വിദ്യാർഥികള്‍ക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. എൽപിജി പ്രതിസന്ധിക്ക് പിന്നാലെ കോളെജിലെ ഹോസ്റ്റലുകളും പ്രവർത്തനരഹിതമാണ്. ഏപ്രിൽ 30ന് അകം പരീക്ഷകള്‍ പൂർത്തീകരിക്കാനും അസൈൻമെൻ്റ് പൂർത്തീകരിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. മെയ് 15ന് ആണ് അക്കാദമിക് വർഷം അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ നേരത്തെ അവസാനിക്കുന്നതിനാലാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. പോണ്ടിച്ചേരി സർവകലാശാല അ‍ധികൃതർ ബദൽ മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം അക്കാദമിക് കലണ്ടർ വെട്ടിച്ചുരുക്കി വിദ്യാർഥികളുടെ മേൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്നതിനോട് വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, രാജ്യത്ത് എൽപിജി പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നതിനിടെയിലാണ് സർവകലാശാലകള്‍ അടച്ചു പൂട്ടുന്ന നേർക്കാ‍ഴ്ച കാണുന്നത്.



Post a Comment

أحدث أقدم

AD01