ദേശീയ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് നാല് സ്വർണം


ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് നാല് സ്വർണം. സിനിയർ, ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നെടുവടിപയറ്റ് മത്സരത്തിലാണ് നേട്ടം. പി ആദിൽ, യജുർ കെ രഞ്ജിത്(മുണ്ടേരി ജിഎച്ച് എസ്എസ്), എസ് പുണ്യശ്രീ, വി നിവേദ്യ (കണ്ണാടി എച്ച്എസ്എസ്) എന്നിവർ ജൂനിയർ വിഭാഗത്തിൽ സ്വർണം സ്വന്തമാക്കി. ഭഗത് കെ ജനൻ, അതിരഥ് സുജി ത് (മട്ടന്നൂർ എച്ച്എസ്എസ്), സി കീർത്തന, പി പി ശ്രീകൃപ (മുണ്ടേരി ജിഎച്ച് എസ്എസ്) എന്നിവർക്കാണ് സീനിയർ വിഭാഗത്തിലെ സ്വർണം.



Post a Comment

Previous Post Next Post

AD01