കൊടുംചൂടിൽ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന വിഭവങ്ങൾ തേടുകയാണ് മിക്കവരും. കൂടുതലാളുകളും ഐസ്ക്രീമുകളായിരിക്കും കഴിക്കുന്നത്. എന്നാൽ നിരന്തരം ഐസ്ക്രീമുകൾ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ അവസ്ഥയിൽ വീട്ടിൽ തന്നെ ഒരു ഹെൽത്തി ഐസ്ക്രീം തയ്യാറാക്കിയാലോ? ഏറെ പോഷകഗുണങ്ങളും ജലാംശത്തിന്റെ അളവ് കൂടുതലുള്ള തണ്ണിമത്തനുപയോഗിച്ചുതന്നെ ഐസ്ക്രീം തയ്യാറാക്കം. വെറും മൂന്ന് സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാം.
ചേരുവകൾ
ഒരുവലിയ തണ്ണിമത്തൻ, 500 മില്ലീലിറ്റർ കണ്ടെൻസ്ഡ് മിൽക്ക്, ഒരുനുള്ള് ഉപ്പ്
ചെയ്യേണ്ട രീതി
തണ്ണിമത്തനെ ചെറിയ ക്യൂബുകളാക്കി മുറിച്ച് ഒരു പാത്രത്തിലാക്കുക. ശേഷം ഇതിനെ കുറഞ്ഞത് മൂന്നുമണിക്കൂർ വരെ ഫ്രീസറിൽ സൂക്ഷിക്കുക. ശേഷ തണുപ്പിച്ച തണ്ണിമത്തൻ ക്യൂബുകളെ നന്നായി ബ്ലെൻഡ് ചെയ്തെടുക്കുക. അതിലേക്ക് 500 മില്ലീലിറ്റർ കണ്ടെൻസ്ഡ് മിൽക്കും ഒരു നുള്ള് ഉപ്പും ചേർക്കുക. ഇങ്ങനെ ചെയ്തെടുത്ത തണ്ണിമത്തനെ വീണ്ടും രണ്ട് മണിക്കൂഞ സമയത്തേക്ക് ഫ്രീസറിൽ സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയെടുത്ത തണ്ണിമത്തൻ ഐസ്ക്രീം രണ്ടാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിച്ച് ആവശ്യത്തിന് കഴിക്കാവുന്നതാണ്.
.jpg)


إرسال تعليق