നിയസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ എൽഡിഎഫിന് ഒരു പോറലുമേൽക്കില്ലെന്നും അവസരവാദികളെ ജനങ്ങള്‍ അംഗീകരിക്കില്ലന്നും മുഖ്യമന്ത്രി. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരവാദികള്‍ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിൽ വീഴുമെന്ന് അദ്ദേഹം പറഞ്ഞു. അവസരവാദത്തിൻ്റെ അടയാളമായി അമ്പലപ്പുഴ മാറി. എന്നാൽ അമ്പലപ്പുഴയിലെ ജനങ്ങളെ അങ്ങനെ കുറച്ച് കാണണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണാണ്. ഒരു കാലത്ത് ഒരു വ്യതിയാനത്തിനൊപ്പവും ആലപ്പുഴ നിന്നിട്ടില്ല. ഇനിയും നിൽക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫ് പിന്തുണയ്ക്കൊപ്പം ബി ജെ പി യുടെ വോട്ട് ചേർത്താൽ ജയിക്കാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ അവസരവാദികളെ ജനം അംഗീകരിക്കില്ല. ഇടതുമുന്നണിയെ പരാജയപ്പെടുത്താൾ പറ്റുമോ എന്നാണ് യു ഡി എഫ് നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് തങ്ങളുടെ സർക്കാർ ഉണ്ടാക്കാൻ മോഹിക്കുകയാണ്. പക്ഷേ ജനങ്ങൾക്ക് നല്ല ധാരണയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

.jpg)

إرسال تعليق