കടുത്ത ചൂട്: മീൻ ലഭ്യതയിൽ വൻകുറവ്

കടുത്ത ചൂട്, തീരക്കടലിൽ മത്സ്യലഭ്യതയിൽ വൻ കുറവ്. കിട്ടുന്നതിനാകട്ടെ തീവിലയും. സ്വന്തമായി ബോട്ടും വള്ളവും ഉള്ളവർക്ക് പോലും കറിക്ക് മീൻ കിട്ടാത്ത അവസ്ഥയെന്ന് ബോട്ടുടമകൾ. ഉപരിതലമത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയിലാണ് വലിയ കുറവുണ്ടായത്. നേരത്തെ ഈ സീസണിൽ വൻതോതിൽ ലഭിച്ചിരുന്ന നെത്തോലിയിലും കുറവുണ്ട്. തിരക്കടലിൽ ചൂടുയരുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതും കാരണം മീനുകൾ തണുപ്പുള്ള ആഴക്കടലിലേക്ക് പോകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ചൂട് കൂടുമ്പോൾ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയും. പാചകവാതക ക്ഷാമം മീൻ പിടുത്ത മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവസങ്ങൾ തങ്ങിയുള്ള മീൻ പിടുത്തത്തിന് പോകുന്ന ബോട്ടുകളിൽ 60 ശതമാനവും ഇപ്പോൾ കരയ്ക്കാണ്.


Post a Comment

أحدث أقدم

AD01