63,000 രൂപവരെ ശമ്പളം കിട്ടും, പത്താംക്ലാസ് പാസായവർക്ക് റെയിൽവേയിൽ ജോലി നേടാൻ അവസരം


പത്താംക്ലാസ് പാസായവർക്ക് ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകാൻ അവസരം. അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ 11,127 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ലോക്കോ പൈലറ്റിനെ ട്രെയിൻ പ്രവൃത്തിപ്പിക്കുന്നതിൽ സഹായിക്കുക, യാത്രയിലുടനീളം സുരക്ഷ ഉറപ്പാക്കുകയും സുഗമമായ ട്രെയിൻ പ്രവർത്തന പിന്തുണ നൽകുകയും ചെയ്യുന്നതാണ് ജോലി. കേരളത്തിലും ഒഴിവുകളുണ്ട്. ജൂൺ 14 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരമുണ്ട്. കേരളത്തിൽ തിരുവനന്തപുരം ആർആർബിയുടെ പരിധിയിൽ 64 ഒഴിവുകളും ബംഗളൂരു ആർആർബിയിൽ 200 ഒഴിവുകളും ഉണ്ട്. പത്താംക്ലാസ് പാസായവർക്കും ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. ഇലക്ട്രീഷ്യൻ/ ഫിറ്റർ/ ഇലക്ട്രോണിക്സ് മെക്കാനിക്/ ഹീറ്റ് എഞ്ചിൻ/ മെഷീനിസ്റ്റ്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ ഡീസൽ മെക്കാനിക്/ മോട്ടോർ വെഹിക്കിൾ മെക്കാനിക്/ മിൽറൈറ്റ് മെക്കാനിക്/ മെക്കാനിക് റേഡിയോ ആൻഡ് ടി വി/ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്/ ട്രാക്ടർ മെക്കാനിക്/ ടർണർ/ വയർമാൻ തുടങ്ങിയവയിൽ ഒരു ട്രേഡാണ് വേണ്ടത്. അല്ലെങ്കിൽ എസ്എസ്എൽസി പാസായി മുകളിൽ പറഞ്ഞ ഒരു ട്രേഡിൽ അപ്രന്റീസ് പൂർത്തിയാക്കിയാലും മതി. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ എന്നിവയിലൊന്നിൽ മൂന്നു വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ/ ബിരുദം ഉള്ളവർക്കും അർഹതയുണ്ട്.

ശമ്പളം: 19, 900 – 63,200 രൂപയെന്ന നിരക്കിലാണ് പ്രതിമാസ ശമ്പളം ലഭിക്കുക. ഡിഎ, വീട്ടുവാടക അലവൻസ്, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങി കേന്ദ്ര നിരക്കിലുള്ള ആനുകൂല്യങ്ങൾ ഉണ്ട്. കൂടാതെ റണ്ണിങ് അലവൻസും ലഭിക്കും. തുടക്കത്തിൽ 40,000 രൂപയായിരിക്കും മാസശമ്പളമായി ലഭിക്കുക.



Post a Comment

Previous Post Next Post

AD01