ഇരിട്ടി സാക് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു



ഇരിട്ടി: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠനകേന്ദ്രമായ ഇരിട്ടി സാക് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സാക് മാനേജിങ് ഡയറക്ടർ കെ ടി അബ്ദുള്ളയുടെ അദ്ധക്ഷതയിൽ  കണ്ണൂർ യൂണിവേഴ്സിറ്റി എക്സാം കൺട്രോളർ പ്രൊഫസർ Dr. ജിതേഷ് K പരിപാടിയുടെ ഉദ്ഘാടനവും തുടർന്ന് സർട്ടിഫിക്കേറ്റ് വിതരണവും ചെയ്തു. സാക് അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ അദ്ധ്യാപകനായ ബിജു കുര്യൻ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്പാർട്മെന്റ് വിദ്യാർഥികളായ അഞ്ജു ചന്ദ്ര, ഉനൈസ, റഫ്‌സീന, VAP അക്കൗണ്ടിംഗ് ഡിപ്പാർട്മെന്റ് സ്റ്റുഡന്റ് കീർത്തന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്പാർട്മെന്റ് അധ്യാപിക സൽ‍മത്ത് നന്ദി പറഞ്ഞു.അധ്യാപകരായ ലീന സുമേഷ്, സിവേഷ് ശശി, ആന്റണി ഫ്രാൻസിസ്, രഹാന, ഹരിത, പ്രിറ്റി, തോയ്യിബ, ഷിഫാന എന്നിവർ നേതൃത്വം നൽകി.



Post a Comment

أحدث أقدم

AD01