കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കുഴയുകയാണ് കോൺഗ്രസ് അതേ സമയം മുതിർന്ന കോൺഗ്രസ് നേതാക്കളെയുൾപ്പെടെ ദില്ലിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഘടക കക്ഷികൾ അഭിപ്രായം പറയേണ്ടതില്ലെന്ന് എം എം ഹസൻ പറഞ്ഞു. ദില്ലിയിൽ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം എം ഹസൻ. ലീഗ് മുഖ്യമന്ത്രിയാരാകണമെന്ന അഭിപ്രായം പറഞ്ഞിരുന്നു. ഇതിനെയാണ് ഇപ്പോൾ എം എം ഹസൻ തള്ളിപ്പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ഇനിയൊട്ട് വൈകരുതെന്നുമുള്ള വിചിത്ര വാദവും എം എം ഹസൻ ഉന്നയിച്ചു. മൂന്ന് നേതാക്കളെ പറ്റിയും അഭിപ്രായം ഉണ്ടെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻപും വന്നിട്ടുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ എം എം ഹസൻ്റെ പിന്തുണ കെ സി വേണുഗോപാലിനാണെന്ന സൂചന കൂടി ലഭിക്കുന്നുണ്ട്. ഇന്ന് പകൽ പതിനൊന്നിനാണ് നിർണായക ചർച്ച നടക്കുക. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടത്തിയ ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് വീണ്ടും ചർച്ച.

.jpg)

Post a Comment