വെറും രണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഐപിഎല്ലിൽ പുതിയ നിയമം നടപ്പാക്കി ബിസിസിഐ. മത്സരം നടക്കുമ്പോൾ കളിക്കാരും മാച്ച് ഓഫീഷ്യലുകളും ‘സ്മാർട്ട് സൺഗ്ലാസുകൾ’ ഉപയോഗിക്കരുത് എന്നാണ് അറിയിച്ചിരിക്കുന്നത്. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് വിലക്കേർപ്പെടുത്തിയത്. മൊബൈൽ ഡാറ്റ, വൈ- ഫൈ ഉപയോഗിച്ച് തത്സമയ സ്ട്രീമിങും വിഡിയോ കോളിങ് അടക്കമുള്ള സൗകര്യങ്ങളും സാധ്യമാകുന്ന അത്യാധുനിക കമ്യൂണിക്കേഷൺ ഫീച്ചറുകൾ ‘സ്മാർട്ട് സൺഗ്ലാസുകൾ’ പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ ആണ് ഇത്തരത്തിൽ ഒരു നടപടിയിലേക്ക് എത്തിയിരിക്കുന്നത്. ഇത്തരം ഗ്ലാസുകൾ വിൽക്കുന്ന കമ്പനികൾ ചില താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ഇവ വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രാഞ്ചൈസികൾക്ക് ബിസിസിഐ കർശന നിർദ്ദേശം നൽകിയത്.ടെക്സ്റ്റ് മെസേജുകൾ അയക്കാനും സ്വീകരിക്കാനും ഓഡിയോ, വിഡിയോ കോളുകൾ ചെയ്യാനും തത്സമയം സംപ്രേഷണം ചെയ്യാനും ശേഷിയുള്ള ഇവ ആശയ വിനിമയ ഉപകരണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ കളിക്കാരും മറ്റ് ഒഫീഷ്യൽസും ഉള്ള നിശ്ചിത മേഖലകളിൽ ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാനോ കൈവശം വയ്ക്കാനോ പാടില്ല. മത്സര ദിവസങ്ങളിൽ ഗ്രൗണ്ടിലെ ഇത്തരം സുരക്ഷിതമായ മേഖലകളിലേക്ക് പ്രവേശിക്കുമ്പോൾ സ്മാർട്ട് ഫോണുകൾ, വാച്ചുകൾ എന്നിവയ്ക്കൊപ്പം സൺ ഗ്ലാസുകളും സെക്യൂരിറ്റി ലെയ്സൻ ഓഫീസർക്ക് കൈമാറണമെന്നും നിർദ്ദേശത്തിലുണ്ട്. ഈ നിർദ്ദേശം ലംഘിക്കുന്നവർ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ബിസിസിഐ മുന്നറിയിപ്പ് നൽകുന്നു.

.jpg)

.gif)
Post a Comment