റോഡ് താഴ്ന്ന നിലയിൽ, കാസ‍ർ​കോട് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി


കാസർകോട് ചെറുവത്തൂർ മട്ടലായി ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. മട്ടലായി ശിവക്ഷേത്രത്തിന് സമീപത്ത് 50 മീറ്റർ നീളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. റോഡ് താഴ്ന്ന നിലയിലാണ്. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിൽ മണ്ണ് ഒലിച്ച് പോയതാണ് ദേശീയപാതയിൽ വിള്ളൽ രൂപപ്പെടാൻ കാരണം. മേഘ കൺസ്ട്രക്ഷൻസിനാണ് ദേശീയപാതയുടെ നി‍ർമാണ ചുമതല. വിള്ളൽ അടയ്ക്കാനുള്ള ശ്രമം ആരംഭിച്ചതായി അധികൃത‍ർ അറിയിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post

AD01