ആർ ജെ ബാലാജി സംവിധാനം ചെയ്ത സൂര്യയും തൃഷയും പ്രധാന വേഷത്തിലെത്തിയ കറുപ്പ് ബോക്സോഫീസിൽ കുതിക്കുന്നു. രണ്ട് ദിവസം കൊണ്ട് ചിത്രം ആഗോള ബോക്സോഫീസ് കളക്ഷനിൽ 66 കോടി രൂപ കടന്നു. മെയ് 15ന് റിലീസ് ചെയ്ത ചിത്രത്തിന് രണ്ടാം ദിനം വൻ പ്രേക്ഷക വർധനവാണ് ഉണ്ടായത്. ബോക്സോഫീസ് ട്രാക്കറായ സാക്നിൽക്കിന്റെ കണക്ക് പ്രകാരം രണ്ടാം ദിനം ചിത്രം 6,288 ഷോകളിൽ നിന്ന് ഇന്ത്യയിൽ കളക്ട് ചെയ്തത് ₹23.40 കോടിയാണ്. നിലവിൽ ഇന്ത്യയിൽ നിന്നും ചിത്രം 45.04 കോടിയോളം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്നു മാത്രം രണ്ടാം ദിനം 4,600 ഷോകളിൽ നിന്ന് ചിത്രം 19.75 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ആർ ജെ ബാലാജി, ഇന്ദ്രൻസ്, നാട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വൻ താരനിരയും അണിനിരക്കുന്നുണ്ട്. അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി എസ് ഗോപി കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ ആർ ജെ ബാലാജി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

.jpg)

Post a Comment