വ്യാജ യുഎസ് പ്രതിരോധ കരാറിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ്: കളമശ്ശേരി പൊലീസ് കേസെടുത്തു


കൊച്ചി: വ്യാജ യുഎസ് പ്രതിരോധ കരാറിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. പാലക്കാട് സ്വദേശിയുടെ പരാതിയിൽ കളമശ്ശേരി പൊലീസ് കേസെടുത്തു. എഫ്ഐആറിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി സജി കെ ജോൺസിന് 81 ലക്ഷം രൂപയാണ് തട്ടിപ്പിൽ നഷ്ടമായത്. നിലവിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് തട്ടിപ്പിന് ഇരയായ സജി കെ ജോൺസൺ റിപ്പോർട്ടറിനോട് പറഞ്ഞു. യുഎസ് ഇൻഡോ പസഫിക്ക് പീസ് ട്രീറ്റിയുടെ പേരിലാണ് തട്ടിപ്പ് സംഘം സമീപിച്ചതെന്ന് സജി കെ ജോൺസൺ വെളിപ്പെടുത്തി. വിപിവിവി കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതിയുടെ കരാറിൽ ഉൾപ്പെടെ ഒപ്പിട്ടത്. കളമശ്ശേരിയിലെ സ്മാർട്ട് സെക്യൂരിറ്റി സർവീസ് ഉടമയാണ് തട്ടിപ്പിനിരയായ സജി കെ ജോൺസൺ. രാജ്യത്ത് കൂടുതൽ പേർ സമാനമായ തട്ടിപ്പിന് ഇരയായതായാണ് പൊലീസ് പറയുന്നത്. പരാതിക്കാരന് അന്യായ നഷ്ടവും പ്രതികൾക്ക് അന്യായ ലാഭവും ഉണ്ടാക്കണമെന്നുള്ള ഉദേശത്തോടെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾ കളമശ്ശേരി കൂനംതയ്യിൽ ഉള്ള സ്മാർട്ട് സെക്യൂരിറ്റി സ‍ർവീസ് എന്ന സെക്യൂരിറ്റി റിക്രൂട്ടിങ് ഏജൻസിയിൽ നിന്നും യുഎസ് ഇൻഡോ പസഫിക് പീസ് ട്രീറ്റി എന്ന രാജ്യാന്തര ഡിഫൻസ് പ്രൊജക്ടിലേയ്ക്ക് 2000 സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് എഫ്ഐറിലുള്ളത്. സെക്യൂരിറ്റിരി ജീവനക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് വിപിവിവി കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സ്മാർട്ട് സെക്യൂരിറ്റി സ‍ർവീസ് റിക്രൂട്ടിങ് ഏജൻസിയിൽ നിന്നും ധാരണാപത്രം വെച്ച് 2024 ജനുവരി മുതൽ 2024 മാർച്ച് വരെ പലപ്പോഴായി പണമായും അക്കൗണ്ട് വഴിയും 8150000/- രൂപ സെക്യൂരിറ്റിയായി കൈപ്പറ്റിയെന്നും ശേഷം പ്രൊജക്റ്റ് തുടങ്ങായാതെയും വാങ്ങിയ തുക തിരികെ നൽകാതെയും വിശ്വാസ വഞ്ചന നടത്തി ചതിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.



Post a Comment

أحدث أقدم

AD01