റവയും പഴവും ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ രുചികരമായ നാലുമണി പലഹാരം


വീടുകളിൽ എപ്പോഴും ലഭ്യമായ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന അതീവ രുചികരമായ ഒരു വിഭവം ഇന്ന് പരിചയപ്പെട്ടാലോ ? റവ കുമ്പിളപ്പം ! റവയും പഴവും പ്രധാന ചേരുവകളായി വരുന്ന ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

അവശ്യ ചേരുവകൾ

റവ – ഒന്നര കപ്പ്
ചെറിയ പഴം – 3 എണ്ണം (പാളയംകോടൻ അല്ലെങ്കിൽ റോബസ്റ്റ)
ചിരകിയ തേങ്ങ – അര കപ്പ്
ശർക്കര – 150 ഗ്രാം
നെയ്യ് – 2 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
ഏലക്കപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് കഷ്ണങ്ങളാക്കിയത് ചേർത്ത് വറുക്കുക. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നന്നായി വറക്കണം. തേങ്ങയുടെ നനവ് മാറി ചെറുതായി ഡ്രൈ ആയി വരുന്നത് വരെ ഇത് തുടരുക. തേങ്ങ മാറ്റിവെച്ച ശേഷം അതേ പാനിലേക്ക് ഒന്നര കപ്പ് റവ ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കുക. വറുത്ത റവയാണെങ്കിലും നെയ്യിൽ അല്പനേരം കൂടി ചൂടാക്കുന്നത് വിഭവത്തിന് കൂടുതൽ രുചി നൽകും. മറ്റൊരു ബൗളിൽ മൂന്ന് ചെറിയ പഴങ്ങൾ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഉടച്ച പഴത്തിലേക്ക് വറുത്ത റവയും തേങ്ങയും അണ്ടിപ്പരിപ്പും ചേർത്ത് നന്നായി യോജിപ്പിക്കണ. അടുത്തതായി 150 ഗ്രാം ശർക്കര ഒരു കപ്പ് വെള്ളത്തിൽ ഉരുക്കിയെടുത്ത ശർക്കരപ്പാനി ഇതിലേക്ക് ഒഴിക്കുക. ഈ മിശ്രിതം നന്നായി ഇളക്കിയ ശേഷം റവ കുതിർന്ന് സോഫ്റ്റ് ആകാനായി 10 മിനിറ്റ് അടച്ചു വെക്കുക. 10 മിനിറ്റിനു ശേഷം ഇതിലേക്ക് ഫ്ലേവറിനായി ഏലക്കപ്പൊടിയും, മധുരം ബാലൻസ് ചെയ്യാൻ ഉപ്പും ചേർത്ത് ഇളക്കുക. ബാറ്റർ ഒരുപാട് അയഞ്ഞു പോകാത്ത വിധം ആവശ്യത്തിന് ശർക്കരപ്പാനി മാത്രം ചേർക്കാൻ ശ്രദ്ധിക്കണം.തയ്യാറാക്കിയ ഈ മിശ്രിതം വാഴയിലയിൽ പൊതിഞ്ഞെടുക്കുക. വാഴയില ലഭ്യമല്ലെങ്കിൽ ചെറിയ പീസുകളായി മുറിച്ച ഇലകളിൽ മാവ് ഫിൽ ചെയ്ത് മടക്കി എടുക്കാവുന്നതാണ്. ഇതി ഇനി ആവിയിൽ വേവിച്ചെടുക്കുക.



Post a Comment

Previous Post Next Post

AD01