പേരയ്ക്ക കഴിക്കണോ ഓറഞ്ച് കഴിക്കണോ…ഏതാണ് കൂടുതൽ നല്ലത്? അറിയാം ചില ​ഗുണങ്ങളെപ്പറ്റി


പേരയ്ക്കയും ഓറഞ്ചും നമ്മൾ എപ്പോഴും ഉപയോ​ഗിക്കുന്ന പഴങ്ങളാണ്. എന്നാൽ പലപ്പോഴും ചിന്തിച്ച് കാണില്ലേ ഓറഞ്ചിന് ഒരു മുൻതൂക്കം കൊടുക്കുന്നതായും പേരയ്ക്കയെ അവ​ഗണിക്കുന്നതായും. പേരയ്ക്കയോട് എന്താണ് ഇത്ര അവ​ഗണനയെന്ന് ആലോചിച്ചിട്ടുണ്ടോ? പേരയ്ക്കയ്ക്ക് വലിയ വിലയാണെന്നതും അതിന്റെ ​ഗുണങ്ങൾ അറിയാത്തതുമാണ് പേരയ്ക്ക കൂടുതലായും ആൾക്കാർ ഉപയോ​ഗിക്കാത്തതിന് കാരണം. എന്നാൽ ഓറഞ്ചിന് താരതമ്യേനയുള്ള വിലക്കുറവും സുലഭമായി കിട്ടുന്നതുമാണ് ഓറഞ്ചിൻ്റെ മുൻതൂക്കത്തിനും കാരണം. ഓറഞ്ച് വിറ്റാമിൻ സി യുടെ കലവറയാണ്. എന്നാൽ പേരക്കയോ. ഓറഞ്ചിനേക്കാൾ നാലിരട്ടിയാണ് പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി. 100 ഗ്രാം ഓറഞ്ചിൽ ഏകദേശം 53 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിരിക്കുമ്പോൾ, അതേ അളവ് പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നത് 228 മില്ലിഗ്രാം വൈറ്റമിൻ സി ആണ്. പലപ്പോഴും അവ​ഗണിക്കപ്പെടുന്ന പേരയ്ക്ക ഫൈബറിൻ്റേയും ആൻ്റി ഓക്സിഡണൻ്റുകളുടേയും മറ്റ് വൈറ്റമിൻസിൻ്റേയും കലവറ കൂടിയാണ്. ‌‌

വൈറ്റമിൻ സി എന്തിന്

വൈറ്റമിൻ സി മനുഷ്യ ശരീരത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കും രോ​ഗ പ്രതിരോധത്തിനും ചർമ്മ സൗന്ദര്യത്തിനും വിറ്റാമിൻ സി ഏറെ ഉപകാരപ്പെടും. ഇതിന് പുറമെ മുറിവുകൾ ഉണങ്ങാനും വൈറ്റമിൻ സി നല്ലതാണ്. ദഹനപ്രക്രിയ മികച്ചതാക്കാനും പേരക്കയ്ക്ക് സാധിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. എന്നാൽ ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ജലാംശം ഊർജം നൽകാൻ സഹായിക്കും. ചുരിക്കപ്പറയുകയാണെങ്കിൽ രണ്ടിനും അതിൻ്റേതായ ​ഗുണങ്ങളുണ്ട്. ഭക്ഷണത്തിൽ എപ്പോഴും വൈവിധ്യങ്ങൾ കൊണ്ടു വരുന്നതാണ് നല്ലത്. അതിനാൽ ഓറഞ്ചും പേരക്കയും എല്ലാം മാറി മാറി ഉപയോ​ഗിക്കുന്നതാണ് ​ഗുണം ചെയ്യുക.



Post a Comment

Previous Post Next Post

AD01