കേടായി വഴിയരികില്‍ കിടന്ന വാഹനം ആക്രി വിലയ്ക്ക് വിറ്റ് 21കാരന്‍; ഉടമ അറിഞ്ഞത് ക്രെയിന്‍ എത്തിയപ്പോള്‍

 

മലപ്പുറം: കേടായതിനെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റ് യുവാവ്. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി പരീചി സിദ്ദിക്കിന്റെ വാഹനമാണ് വില്‍ക്കാന്‍ ശ്രമിച്ചത്. ലോറിയും ക്രെയിനുമായി എത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു21 വയസുകാരനാണ് ഉടമ അറിയാതെ വാഹനം വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഹനം തന്റേതാണെന്ന് അവകാശപ്പെട്ടായിരുന്നു കച്ചവടം. വാഹന ഉടമയുടെ പരാതിയില്‍ വിഷയത്തില്‍ പൊലീസ് ഇടപെടുകയും വാഹനം കൊണ്ട് പോകുന്നത് തടയുകയുമായിരുന്നു. മധ്യസ്ഥ ചര്‍ച്ചക്ക് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചതായി പൊലീസ് അറിയിച്ചു.



إرسال تعليق

0 تعليقات