ജനസംഖ്യയുടെ 60 ശതമാനം യുവാക്കളാണ്, ചെറുപ്പക്കാർ ഉള്ളപ്പോൾ ഒരു നാട് കുതിച്ചുയരും; മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിന്ന് കെട്ടുകെട്ടിക്കും; മുഖ്യമന്ത്രി


ജനസംഖ്യയുടെ 60 ശതമാനം യുവാക്കളാണ്, ചെറുപ്പക്കാർ ഉള്ളപ്പോൾ ഒരു നാട് കുതിച്ചുയരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിന്ന് കെട്ടുകെട്ടിക്കും. മയക്കുമരുന്ന് വ്യാപനം കൂടുതലുള്ള സംസ്ഥാനമാണിത്. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ അന്നെല്ലാം ഫാമിലി പ്ലാനിങ്ങിനെ കുറിച്ചാണ് പഠിച്ചിരുന്നത്. ജനസംഖ്യ നിയന്ത്രിക്കണമെന്നൊക്കെ പഠിച്ചിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ കേൾക്കുന്ന വാക്ക് ഹീമോഗ്രാഫിക് ഡിവിഡന്റ് എന്നാണ്. ജനസംഖ്യയുടെ 60 ശതമാനം യുവാക്കളാണ്. ചെറുപ്പക്കാർ ഉള്ളപ്പോൾ ഒരു നാട് കുതിച്ചുയരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവത്വത്തെ മയക്കികിടത്താൻ ഉള്ള പ്രധാന കാരണം മയക്ക് മരുന്നാണ്. യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിലൂടെ വളരെ ക്രൂരമായ ആയ കുറ്റകൃതം നടത്തുന്നു. പത്തുമാസം നൊന്ത് പ്രസവിച്ച അമ്മയെ മകൻ കൊല്ലുന്നു. ജന്മം നൽകിയതിന്റെ പേരിലാണ് കൊന്നതെന്ന് പ്രതി പറയുന്നു. യുവത്വത്തെ ഇല്ലാതാക്കാനാണ് മയക്കുമരുന്നിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്ന് മാഫിയയെ ഇവിടെ നിന്ന് കെട്ടുകെട്ടിക്കും. യുവത്വത്തെ നമുക്ക് ചേർത്തുപിടിക്കാം. നല്ല കാര്യങ്ങൾ ചെയ്യാൻ യുവത്വത്തെ കൂട്ടുപിടിക്കുക. മയക്കുമരുന്നിനെതിരെ ഉജ്വലമായ പോരാട്ടം എല്ലാവരും നയിക്കണം. പൊലീസ് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ എടുക്കണം. മുഴുവൻ പിന്തുണയും ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും. കേരളം ഒറ്റക്കെട്ടായി നിൽക്കണം. ലക്ഷ്യത്തിലെത്തിക്കാനുള്ള ഉജ്വല വിജയം സാധ്യമാകട്ടെ. നമുക്ക് ഒറ്റകെട്ടായി ലഹരി വിപത്തിനെ നേരിടാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01