ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

 


ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വേദിയില്‍ ഇരുത്തിയാണ് മോദി വിഷയം ഉന്നയിച്ചത്. നാവികര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും പ്രധാനമന്ത്രി. മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന്.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ജി7 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സമുദ്ര വ്യാപാരത്തിലുണ്ടായ തടസങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചു. നിരവധി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായി .നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്. നാവികര്‍ക്ക് ഭയമില്ലാതെ അവരുടെജോലി ചെയ്യാന്‍ കഴിയുമെന്ന്ഉറപ്പാക്കണം പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സംഭാഷണം, അന്താരാഷ്ട്ര സഹകരണം, നയതന്ത്രം എന്നിവയിലൂടെ മാത്രമേ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുവെന്നും ജി7 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. 2025 ഫെബ്രുവരിയില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ഉള്‍പ്പടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.



Post a Comment

0 Comments