കുരുന്നുകളോട് വി. മുരളീധരൻ എം.എൽ.എ കാണിച്ചത് തരംതാണതും വിവേചനപരവുമായ നടപടി’; മന്ത്രി കെ തുളസി ഉണ്ടായിരുന്നിട്ടും തിരുത്താതിരുന്നത് ഗുരുതര വീഴ്ചയെന്നും വി ശിവൻകുട്ടി

 

കട്ടേല സ്കൂളിലെ മിഠായി വിതരണത്തിലെ വിവാദത്തിൽ വി മുരളീധരനെതിരെ വി ശിവൻകുട്ടി എം എൽ എ. സംഭവത്തിൽ കഴക്കൂട്ടം എംഎൽഎ മാപ്പ് പറയണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുരളീധരന്റെത് തരംതാണതും വിവേചനപരവുമായ നടപടി ആണെന്നും വിദ്യാർത്ഥികളെ അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മ ആണ്. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്നും അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

സംഭവം നടക്കുന്ന സമയത്ത് വി മുരളീധരനോടൊപ്പം ഉണ്ടായിരുന്ന മന്ത്രി കെ എ തുളസിയെയും ശിവൻകുട്ടി വിമർശിച്ചു. മന്ത്രി ഉണ്ടായിട്ടും ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ തയ്യാറായില്ല എന്നും നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ച ആണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളോട് കാണിച്ച വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.



Post a Comment

أحدث أقدم

AD01