കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു


കരിക്കോട്ടക്കരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. "ഒരു ചെറിയ നിക്ഷേപം, നമ്മുടെ ഭൂമിയുടെ ഭാവി സുരക്ഷ" എന്ന സന്ദേശം മുൻനിർത്തിയാണ് സ്കൂളിൽ പരിപാടികൾ ആസൂത്രണം ചെയ്തത്. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പ്രത്യേക സമ്മേളനം സ്കൂൾ അസിസ്റ്റന്റ് മാനേജർ വെരി. റവ. ഫാ. ജൂബിൻ കണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഡെന്നി മാത്യു പി സ്വാഗതം ആശംസിച്ചു. കുമാരി അമേയ മരിയ ജോഷി ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. ​പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണാർത്ഥം 'ഹരിത കൈമാറ്റം' എന്ന വേറിട്ട ചടങ്ങും സംഘടിപ്പിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. മേഴ്സി മരിയ ടീച്ചർ, വാർഡ് മെമ്പർ ശ്രീമതി. ലൈലാമ്മ മാത്യു, പി.ടി.എ പ്രസിഡന്റ് ശ്രീ. ജോസഫ് മാത്യു, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. ലിറ്റി രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെുടുക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകൻ ശ്രീ. ജീസ് സെബാസ്റ്റ്യൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.സ്കൂൾ മുറ്റത്തു മരതൈ നടുകയും കുട്ടികൾക്കു മരതൈകൾ വിതരണം ചെയ്യുകയും ചെയ്തു.



Post a Comment

Previous Post Next Post

AD01