സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം: ഇന്ന് ഇ ഡി ചോദ്യം ചെയ്‌തേക്കും

 

സിഎംആര്‍എല്‍ എക്‌സാലോജിക്ക് മാസപ്പടി കേസില്‍, പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം. വീണയെ ഇന്ന് ഇ ഡി ചോദ്യം ചെയ്‌തേക്കും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് വീണയ്ക്ക് ഇ.ഡിയുടെ നിര്‍ദേശം. വെള്ളിയാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നത്തെ തടുര്‍ന്ന് വീണ എത്തിയിരുന്നില്ല. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്നും എന്ത് സേവനമാണ് നല്‍കിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇ ഡി ഇന്ന് വ്യക്തത വരുത്തിയേക്കും. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും ഇ ഡി നീക്കം നടത്തിയേക്കും. ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ EicPLല്‍ നിന്നും ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും തിരിച്ചടവും വീണക്ക് വിശദീകരിക്കേണ്ടിവരും.

കേസില്‍ ഇന്നലെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവരെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ശരന്‍ എസ് കര്‍ത്ത. സിഎംആര്‍എല്‍, എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജയ എസ് കര്‍ത്ത. പിഎംഎല്‍എ ആക്ട് 50 പ്രകരമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.


Post a Comment

0 Comments