സുബേദാര്‍ മേജര്‍ പി.വി.മനേഷ് സെൽഫ് എന്യൂമറേഷൻ നടത്തി


മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളോട് പൊരുതി പരുക്കേറ്റ ശൗര്യചക്ര ജേതാവ് സുബേദാര്‍ മേജര്‍ പി.വി.മനേഷ് സെൻസസ് 2007 ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ഉദ്യോഗസ്ഥർ മനേഷിന്റെ അഴീക്കോട്‌ ചാൽ ബീച്ചിലുള്ള വീട്ടിൽ എത്തിയാണ് സെൽഫ് എന്യൂമറേഷൻ പ്രക്രിയ പൂർത്തീകരിച്ചത്. രാജ്യത്തിന്റെ വിവിധ പദ്ധതികളും നയങ്ങളും രൂപീകരിക്കുക സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി ആണെന്നതിനാൽ സെൽഫ് എന്യൂമറേഷൻ ഓരോ പൗരനും ഉത്തരവാദിത്തോടെ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 30 ആണ് ഇതിനുള്ള അവസാന തീയ്യതി.



إرسال تعليق

0 تعليقات