കണ്ണൂർ: പ്രമുഖ മാധ്യമപ്രവർത്തകൻ വി.എൻ. അൻസൽ (59) അന്തരിച്ചു. കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ട്രഷററും കണ്ണൂർ പ്രസ്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു ചന്ദ്രിക, മംഗളം ദിനപത്രങ്ങളിൽ ബ്യൂറോ ചീഫായിരുന്നു. മെട്രോ, ലുക്ക് എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. വളപട്ടണത്തെ പരേതനായ കെഎൽ അബ്ദുസലാമിന്റെയും വി.എൻ. സുബൈദയുടെയും മകനാണ്.


0 Comments