ഷിഗെല്ല രോഗ വ്യാപനം കൂടിവരുന്ന വേളയിൽ രോഗ പ്രതിരോധവും മുൻകരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ പ്രണവം യോഗവിദ്യാ പീഠത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. മാനന്തവാടി നഗരസഭാ വൈസ് ചേർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. ഷിഗെല്ല രോഗ ലക്ഷണങ്ങളെ പറ്റിയും പ്രതിരോധ മാർഗങ്ങളെ കുറിച്ചും മുൻ ഡിഎംഒ dr. നിതവിജയൻ ക്ലാസ്സ് എടുത്തു. യോഗ കോഡിനേറ്റർ വി പ്രഭാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാനത്താവടി നഗരസഭാ കോൺസിലർ ഷീജ സി എ ആശംസ പറഞ്ഞു. ആചാര്യ സംയോജക ശോഭന നന്ദിയും രേഖപ്പെടുത്തി.

0 Comments