ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലി വാങ്ങിയത് കാഷ്വൽ സ്വീപ്പർ.

 

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഓഫീസിലെ കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിലായി. നികുതി കുടിശ്ശിക അടക്കാൻ സഹായിക്കാമെന്ന പേരിൽ 5000 രൂപ കൈക്കൂലി വാങ്ങിയിരുന്നു.ഇതിനിടയിലാണ് ഇയാൾ അറസ്റ്റിലായത്. ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനായും സ്വന്തം നിലയിലും ഇയാൾ കൈക്കൂലി വാങ്ങാറുണ്ടെന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. കാസർ​ഗോഡ് വിജിലൻസ് ഡി വൈ എസ് പി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു പരശോധന. ശാസ്ത്രീയ പരിശോധനുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിക്കപ്പെട്ടത്.



إرسال تعليق

0 تعليقات