കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; ‘കെ എം എബ്രഹാം മനഃപൂര്‍വം ഉണ്ടാക്കിയത്; കേസ് കേസിന്റെ വഴിക്ക് പോകട്ടെ’; ആര്‍ ചന്ദ്രശേഖരന്‍

 

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ പരാതിക്കാരന്‍ കൊടുത്ത കോടതിയലക്ഷ്യ കേസാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. 10 വര്‍ഷക്കാലത്തെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കാര്യങ്ങളാണ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. മൂന്നേകാല്‍ വര്‍ഷം മാത്രമാണ് താന്‍ ചെയര്‍മാനായി ഇരുന്നത്. കെ എം എബ്രഹാം മനപ്പൂര്‍വമായി ഉണ്ടാക്കിയെടുത്ത കേസാണെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.താനോ മറ്റൊരാളോ കേസുമായി ബന്ധപ്പെട്ട് ഒരു കമന്റ് പോലും പറയേണ്ട കാര്യമില്ലെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. 2006 മുതല്‍ 2016 വരെയുള്ള 10 വര്‍ഷക്കാലത്തെ കശുവണ്ടി വികസന കോര്‍പറേഷന്റെ കാര്യങ്ങളാണ് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 10 വര്‍ഷത്തില്‍ മൂന്നേകാല്‍ വര്‍ഷമാണ് ഞാന്‍ കശുവണ്ടി വികസന കോര്‍പറേഷന്റെ ചെയര്‍മാനായിരുന്നത്. ഞാന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ഒരു വിദേശ ഇറക്കുമതിയും നടത്തിയിട്ടില്ല. contempt കേസില്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്ക് പോകും. കേസില്‍ ഒരു അഴിമതിയും ഉണ്ടെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ ഇല്ല. സ്റ്റോക്ക് പര്‍ച്ചേസിംഗ് മാനുവല്‍ രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത് മാത്രമാണുള്ളത്. എന്താണ് പരാതിക്കാരന്റെ ആഗ്രഹം എന്നുള്ളത് അദ്ദേഹത്തിനോട് തന്നെ ചോദിക്കണം. താന്‍ മൂന്നുവര്‍ഷം ചെയര്‍മാനായിരുന്നത് കൊണ്ട് പത്ത് വര്‍ഷത്തെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല – അദ്ദേഹം പറഞ്ഞു.കെ എം എബ്രഹാം മനപ്പൂര്‍വമായി ഉണ്ടാക്കിയെടുത്ത കേസാണിതെന്നും അദ്ദേഹം ആരോപിച്ചു. അതില്‍ അദ്ദേഹത്തിന് കിട്ടിയ മരുന്ന് എന്താണ്. പരാതിക്കാരന്റെ ഉദ്ദേശം എന്താണ്. കേരളത്തിലെ ഏതെങ്കിലും ഒരു സ്ഥാപനത്തിനെതിരെ പരാതിക്കാരന്‍ വിവരാവകാശം നേരത്തെ കൊടുത്തിട്ടുണ്ടോ. രാഷ്ട്രീയപരമായോ വ്യക്തിപരമായോ അദ്ദേഹത്തിന് എന്തെങ്കിലും വിരോധം എന്നോടുണ്ടോ. ഒരു സര്‍ക്കാര്‍ വരുകയും ബന്ധപ്പെട്ട പദവികളിലേക്ക് ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നതിനിടയില്‍ ഇത്തരം കാര്യങ്ങള്‍ പൊങ്ങിവരും – അദ്ദേഹം പറഞ്ഞു.തന്റെ കാലത്ത് സര്‍വ്വകാല റെക്കോര്‍ഡിലാണ് തൊഴിലാളികള്‍ക്ക് ജോലി ലഭിച്ചതെന്നും സഹായിക്കാന്‍ ശ്രമിച്ച താന്‍ ക്രൂശിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ സുരേഷ് കുമാറിനെ പിരിച്ചുവിട്ട് അതിന് പകരം താന്‍ വന്നതിന്റെ വൈരാഗ്യം എത്രനാള്‍ കൊണ്ടുനടക്കാന്‍ കഴിയും. പൊതുരംഗത്ത് വരുന്നവര്‍ക്ക് തീര്‍ച്ചയായും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരും. കെ കരുണാകരന്‍ മരിക്കുന്നതുവരെ വിഎസ് കേസ് നടത്തി. ഒരു വ്യക്തി പരാതി കൊടുക്കുന്നു ആരൊക്കെയോ അദ്ദേഹത്തിന് വലിയ സാമ്പത്തിക സഹായം ചെയ്യുന്നു. 10 വര്‍ഷക്കാലയളവില്‍ മൂന്നുവര്‍ഷം ചെയര്‍മാനായിരുന്ന തന്നെ മാധ്യമങ്ങള്‍ മുഖ്യപ്രതി എന്ന് ആവര്‍ത്തിക്കുന്നു. കേസ് കേസിന്റെ വഴിക്ക് പോകട്ടെ. എന്നെ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. കെഎം എബ്രഹാം ഫിനാന്‍സ് സെക്രട്ടറി ആയിരുന്നതുകൊണ്ട് എന്തായിരുന്നു അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന വിരോധം. കൊതിക്കറുവ് കാണിച്ച് എന്നെ വേട്ടയാടുന്നു. 10 വര്‍ഷക്കാലയളവില്‍ മൂന്നുവര്‍ഷം ചെയര്‍മാനായിരുന്ന എന്നെ മാധ്യമങ്ങള്‍ മുഖ്യപ്രതി എന്ന് ആവര്‍ത്തിക്കുന്നു.കേസ് കേസിന്റെ വഴിക്ക് പോകട്ടെ. തന്നെ വിചാരണ ചെയ്യേണ്ടത് കോടതിയാണ് – അദ്ദേഹം വ്യക്തമാക്കി.

2005 മുതല്‍ 2015 വരെ കശുവണ്ടി വികസന കോര്‍പറേഷനില്‍ നടന്ന അഴിമതിയേപ്പറ്റിയാണ് സിബിഐ അന്വേഷിച്ചത്. അന്വേഷണത്തില്‍ 500 കോടിയുടെ ക്രമക്കേടും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, കുറ്റപത്രത്തില്‍ പ്രതികളായി ചൂണ്ടിക്കാണിച്ചിരിക്കുന്ന ഐഎന്‍ടിയുസിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ ആര്‍ ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പറേഷന്റെ മുന്‍ എംഡി കെഎ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.



Post a Comment

0 Comments