ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നെന്ന രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ വിമർശനങ്ങൾക്കിടെ , പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അഭിനന്ദിച്ച് ഡോ ശശി തരൂർ എംപി. ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ ജി 7 സന്ദേശത്തിന് ശശി തരൂർ പിന്തുണ നൽകി. ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ഡോണാൾഡ് ട്രംപിനെ അറിയിച്ചതായും ശശി തരൂർ കൂട്ടിച്ചേർത്തു. ഫ്രാൻസിലെ ഇവിയനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി നടത്തിയ നയതന്ത്ര ഇടപെടലിനെ തരൂർ അഭിനന്ദിച്ചു. എക്‌സിലൂടെയായിരുന്നു പ്രതികരണം. അതേസമയം, മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റവും ആഗോളതലത്തിലെ സ്വാധീനവും എടുത്തുപറഞ്ഞ ട്രംപ്, മോദി മികച്ച നേതൃത്വഗുണങ്ങളുള്ള വ്യക്തിയാണെന്നും ലോകത്ത് താന്‍ ഏറെ ബഹുമാനിക്കുന്ന നേതാക്കളില്‍ ഒരാളാണെന്നും ട്രംപ് വ്യക്തമാക്കി.ഒരു പ്രത്യേക ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.





0 Comments