എന്റെ പൊന്നോ വേണ്ടേ വേണ്ട, ലഹരി ജീവിതം തകര്‍ക്കും, ആളിപ്പടരട്ടെ ബോധവത്ക്കരണത്തിന്റെ തീ; ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

 


ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. ലഹരിമുക്തമായ അന്താരാഷ്ട്ര സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. കേരളത്തില്‍ മയക്കുമരുന്ന മാഫിയകള്‍ക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാര്‍ക്കോ ഹണ്ട് ‘ തുടരുമ്പോഴാണ് ഈ വര്‍ഷത്തെ മയക്കുമരുന്ന് വിരുദ്ധദിനം ആചരിക്കുന്നത്.ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തിന്റെ സുരക്ഷിതത്വത്തെയും സാമ്പത്തിക ഭദ്രതയെയും വരെ തകിടം മറിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുക എന്നതും അവരെ ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതുമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ പ്രധാന ലക്ഷ്യം. 1987 ഡിസംബര്‍ 7-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്.



Post a Comment

0 Comments