പുന്നാട് യൂണിറ്റ് ജനറൽ ബോഡി നടന്നു.

 


 കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുന്നാട് യൂണിറ്റ് ജനറൽബോഡി പുന്നാട് വ്യാപാര ഭവനിൽ നടന്നു. യൂണിറ്റ് പ്രസിഡണ്ട് എ സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി  സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ സുധാകരൻ, മേഖലാ പ്രസിഡണ്ട് മുസ്തഫ ദാവാരി, സി അബ്ദുറഹിമാൻ, വി എം രാജേഷ് എന്നിവർ പ്രസംഗിച്ചു. പുന്നാടിലെ വ്യാപാര പ്രമുഖൻ  അപ്സര മാഞ്ഞുവിനെ ദേവസ്യ മേച്ചേരി ഉപഹാരം നൽകി ആദരിച്ചു. 2026 /28 വർഷത്തേക്കുള്ള ഭാരവാഹികളായി എ സുരേന്ദ്രൻ പ്രസിഡണ്ട്, സി അബ്ദുൽ റഹ്മാൻ ജനറൽ സെക്രട്ടറി, ട്രഷറർ രാജേഷ് വി എം എന്നിവരെ തിരഞ്ഞെടുത്തു.


പ്രസിഡന്റ് എ സുരേന്ദ്രൻ


ജനറൽ സെക്രട്ടറി സി അബ്ദുൽ റഹ്മാൻ



വി എം രാജേഷ് ട്രഷറർ



Post a Comment

أحدث أقدم

AD01