പരിസ്ഥിതി വാരാചരണം ;കെ എസ് യു മാടായി പാറ ശുചീകരിച്ചു.




പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടായി പാറ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു.കെ പി സി സി അംഗം എം പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മനുഷ്യർ തന്നെ നമ്മുടെ നാടിനെ മലിനമാക്കുമ്പോൾ മാടായി പാറ പോലെ അത്യപൂർവ്വ സസ്യങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൊതു സമൂഹത്തിനുണ്ടെന്നും ഏക്കറ് കണക്കിന് വിസ്തരിച്ച് കിടക്കുന്ന ഇത്തരം ഇടങ്ങളെ മാലിന്യ മുക്തമാക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ, വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ റാഹിബ്, ആഷിത്ത് അശോകൻ,അർജുൻ കോറോം,കാവ്യ ദിവാകരൻ, അക്ഷയ് മാട്ടൂൽ,അജ്സാം മയ്യിൽ, സൂരജ് പരിയാരം,നവനീത് ഷാജി,അഹമ്മദ്‌ യാസീൻ, എ എം സൂര്യതേജ്, വൈഷ്ണവ് മലപ്പിലായി എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post

AD01