ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പ്; ഫിറോസ് കുന്നംപറമ്പിൽ, ഷമീർ കുന്നമംഗലം എന്നിവരുടെ വീഡിയോ ഉപയോഗിച്ച്

 

തിരുവനന്തപുരം: ചാരിറ്റിയുടെ മറവില്‍ വന്‍ തട്ടിപ്പ്. വ്യാജ ക്യുആര്‍ കോഡും ബാങ്ക് അക്കൗണ്ട് നമ്പറും ഉപയോഗിച്ചാണ് തട്ടിപ്പ്. ഷമീര്‍ കുന്നമംഗലം, ഫിറോസ് കുന്നംപറമ്പില്‍ എന്നിവരുടെ വീഡിയോകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. യഥാര്‍ത്ഥ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് വ്യാജ ക്യുആര്‍ കോഡും ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. നൂറിലധികം വീഡിയോകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ഷമീര്‍ കുന്നമംഗലം ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഹരിയാന, ചണ്ഡീഗഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി തട്ടിപ്പ് തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ വിശദാംശങ്ങള്‍ ഉപയോഗിച്ചാണ് ബാങ്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തിട്ടുളളത്.



إرسال تعليق

0 تعليقات